ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരിയിൽ മാംഗോ ഫെസ്‌റ്റിവലിന് തുടക്കമായി.

0
147 views

ദോഹ: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മധുരമൂറും മാമ്പഴങ്ങളുമായി ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരിയിൽ മാംഗോ ഫെസ്‌റ്റിവലിന് തുടക്കമായി. ഇന്ത്യ, ശ്രീലങ്ക, സൗദി അറേബ്യ, യെമൻ, കൊളംബിയ, പെറു, തായ്ലൻഡ്, ഫിലിപ്പൈൻസ്, ബ്രസീൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്ത 80ൽ പരം വൈവിധ്യമാർന്ന മാങ്ങകളാണ് ഇത്തവണ സഫാരി മംഗോ ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോകതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ആവശ്യക്കാർ ഏറെയുള്ള അൽഫോൻസ, മൽഗോവ, കോക്കുമല്ലി, റുമാനി, തോട്ടാപുരി തുടങ്ങി ഇന്ത്യൻ മാങ്ങകൾ മുതൽ കൂടാതെ മുവാണ്ടൻ, ബദാമി, കളപ്പാടി, ചക്കരക്കുട്ടി, കേസരി, സിന്തുരം, നീലം, പഞ്ചവർണ്ണം തുടങ്ങിയ നാടൻ മാങ്ങകൾ, സൗദിയിൽ നിന്നുള്ള മംഗോ ഹിന്ദി, മംഗോ സിബ്ദ, മംഗോ സെൻസേഷൻ, മംഗോ സുഡാനി, മംഗോ തുമി, മംഗോ കേനത്, മംഗോ ജിലന്ത് തുടങ്ങി പതിനാറിൽ പരം വ്യത്യസ മാങ്ങകളും ഉൾപ്പെടുത്തി വൈവിധ്യമാർന്ന ശേഖരമാണ് സഫാരി ഔട്ലറ്റുകളിൽ ഉപഭോകതാക്കൾക്കായി ഒരുക്കിയിട്ടുള്ളത്.