ഖത്തർ അമീറും എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തി…

0
266 views

നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി ഖത്തർ അമീർ ഷെയ്ഖ് തമീം ബി ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി നടത്തിയ സ്വീകരണത്തിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലമായും സാമ്പത്തിക ഫോറം വേദിയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വാണിജ്യ മേഖലയിലുള്ള സഹകരണത്തിന് ലുലു ഗ്രൂപ് നൽകുന്ന സംഭാവനകളെ അംബാസിഡർ വിപുൽ സാമൂഹിക മാധ്യമമായ എക്‌സിൽ ശ്‌ളാകിച്ചു. ലുലു ഗ്രൂപ് ഖത്തർ യൂറോപ് ഡയറക്ടർ മുഹമ്മദ് അൽത്താഫും സംബന്ധിച്ചു.