വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും.

0
922 views

ദോഹ. നാട്ടിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സന്ദർശനത്തിനെത്തിയവർ തിരിച്ചു പോകുന്ന സമയത്ത് വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും. നിലവിൽ നാട്ടിലേക്കുള്ള എല്ലാ വിമാനങ്ങളിലും ഉയർന്ന നിരക്കിൽ ആണ് ടിക്കറ്റുകളുള്ളത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം എയർ ഇന്ത്യാ എക്‌സ്പ്രസ്സിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കിയത്.