ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം.

0
62 views

രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യം എണ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവിൽ വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ ആദ്യം പോസ്റ്റൽ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും ആകും എണ്ണുക.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാസംവിധാനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. വിജയാഹ്ലാദ പ്രകടനത്തിൽ അടക്കം നിയന്ത്രണങ്ങൾ വേണമെന്ന് കമ്മീഷൻ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾ വേഗത്തിൽ തന്നെ വിതരണം ചെയ്യാനുള്ള നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.