രാജ്യാന്തര തലത്തില്‍ ഗതാതം ദുര്‍ഘടമായ പ്രദേശങ്ങളിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ ഡ്രോണുകള്‍ വാക്‌സിനുകളുമായി പറക്കും…

0
177 views

രാജ്യാന്തര തലത്തില്‍ ഗതാതം ദുര്‍ഘടമായ പ്രദേശങ്ങളിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ ഡ്രോണുകള്‍ വാക്‌സിനുകളുമായി പറക്കും. വാക്‌സിനു പുറമെ വൈദ്യ ഉപകരണങ്ങള്‍, കൊവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവയും ലോകത്തെ വിദൂര പ്രദേശങ്ങളിലേക്ക് ഡ്രോണുകള്‍ വഴി അയക്കാന്‍ ഖത്തര്‍ ചാരിറ്റി പദ്ധതി തയ്യാറാക്കുന്നുണ്ട്.. യു.എയു മായി സഹകരിച്ചാണ് ലോകത്ത് വിദൂര പ്രദേശങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ ഖത്തര്‍ ചാരിറ്റി തയ്യാറാവുന്നത്. അതേസമയം, ഏതെല്ലാം രാഷ്ട്രങ്ങളിലേക്കാണ് വാക്‌സിന്‍ ഡ്രോണ്‍ വഴി എത്തിക്കാന്‍ ശ്രമിക്കുക എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയില്ല. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഖത്തര്‍ ചാരിറ്റി നടത്തി വരുന്ന രാജ്യാന്തര കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭംഗമില്ലാതെ തുടരുമെന്ന് അല്‍ ഹാജി അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.