പുരസ്ക‌ാര നിറവിൽ ഖത്തർ ഡ്യൂട്ടി ഫ്രീ..

0
102 views

ദോഹ: കാലിഫോർണിയയിലെ ഒൻ്റാറിയോയിൽ നടന്ന എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജിലും (എഫ്എബി) ഹോസ്പിറ്റാലിറ്റി അവാർഡിലുമാണ് ഒന്നിലധികം വിഭാഗങ്ങളിലായി ഖത്തർ ഡ്യൂട്ടി ഫ്രീ ഏഴ് അവാർഡുകൾ സ്വന്തമാക്കിയത്.

എയർപോർട്ട് ഫുഡ് & ബിവറേജ് ഓഫർ ഓഫ് ദി ഇയർ, എയർപോർട്ട് ലോഞ്ച് ഓഫ് ദ ഇയർ, എയർപോർട്ട് എഫ്‌ ആൻഡ് ബി ഓപ്പണിംഗ് ഓഫ് ദ ഇയർ, എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജ് ഓഫർ ഓഫ് ദി ഇയർ, എയർപോർട്ട് ലോഞ്ച് ഫുഡ് & ബിവറേജ് ഓഫറിംഗ് ഓഫ് ദി ഇയർ തുടങ്ങിയ പുരസ്‌കാരങ്ങളാണ് ഖത്തർ ഡ്യൂട്ടി ഫ്രീ നേടിയത്.

പാചക, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകളിൽ നിന്നുള്ള ജഡ്‌ജിമാരുടെ ഒരു സ്വതന്ത്ര പാനലാണ് ഖത്തർ ഡ്യൂട്ടി ഫ്രീയെ തെരഞ്ഞടുത്തതെന്ന് അവാർഡ് ദാന ചടങ്ങിന്റെ സംഘാടകരായ മൂഡിഡേവിറ്റ് അറിയിച്ചു.