അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം മുനിസിപ്പാലിറ്റി മന്ത്രാലയം വിവിധ പരിപാടികളോടെ ആഘോഷിച്ചു…

0
39 views

ദോഹ. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം മുനിസിപ്പാലിറ്റി മന്ത്രാലയം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൊതുജനങ്ങൾക്കും വാണിജ്യ മാളുകൾ സന്ദർശിക്കുന്നവർക്കും നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നില നിർത്തുന്നതിനും ഖത്തർ ദേശീയ ദർശനം 2030 കൈവരിക്കുന്നതിനുമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പരമാവധി കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ തുണി സഞ്ചികൾ ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പ്രവർത്തനങ്ങൾ അടിവരയിട്ടു.