ഖത്തറിൽ പുതുതായെത്തുന്ന പ്രവാസികൾക്കും തൊഴിലുടമകൾക്കും സുപ്രധാന മുന്നറിയിപ്പ്..

0
265 views

ഖത്തറിലേക്ക് പ്രവേശിച്ച് 30 ദിവസത്തിനകം പ്രവാസികളുടെ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ 21-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (10) പ്രകാരം, പ്രവാസി രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ യോഗ്യതയുള്ള അധികാരികളുമായി ബന്ധപ്പെട്ട് റെസിഡൻസ്/വിസിറ്റ് പെർമിറ്റ് നേടാൻ തൊഴിലുടമ പ്രവാസിക്ക് സൗകര്യമൊരുക്കണം.

ഈ നടപടിക്രമങ്ങൾ പൂർത്തിയക്കാതെ രാജ്യത്ത് തുടരാൻ പ്രവാസികൾക്ക് സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വൈകുന്ന ഓരോ ദിവസത്തിനും QR10 വീതം പിഴയിട്ട് QR6000 വരെ പിഴ ഈടാക്കുന്ന തരത്തിൽ ആർട്ടിക്കിൾ (42) അനുരഞ്ജനം ചെയ്യുന്നത് സ്വീകാര്യമാണെന്നും MOI വ്യക്തമാക്കി.