
ദോഹ: സുഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈന്തപ്പഴോത്സവം ജൂലൈ 23 മുതൽ ഓഗസ്റ്റ് 3 വരെ സുഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ സ്ഥാപിക്കുന്ന എയർ കണ്ടീഷൻഡ് ടെൻ്റിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയായിരിക്കും പരിപാടി. ഫാമുകളിൽ നിന്നും ഹലാവി, മസാഫത്തി, മെഡ്ജൂൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഈന്തപ്പഴ ഇനങ്ങളുടെ പ്രദർശനവും വിൽപനയും ഈത്തപ്പഴോൽസവം സവിശേഷമാക്കും.