കള്ളപ്പണം വെളുപ്പിക്കൽ, പബ്ലിക് ഓഫീസ് ചൂഷണം ചെയ്യൽ, കൈക്കൂലി തുടങ്ങിയ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പൊതുമരാമത്ത് അതോറിറ്റിയിലെ സ്വദേശിയായ വകുപ്പ് ഡയറക്ടർ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസ്..

0
79 views

ദോഹ: കള്ളപ്പണം വെളുപ്പിക്കൽ, പബ്ലിക് ഓഫീസ് ചൂഷണം ചെയ്യൽ, കൈക്കൂലി തുടങ്ങിയ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പൊതുമരാമത്ത് അതോറിറ്റിയിലെ സ്വദേശിയായ വകുപ്പ് ഡയറക്ടർ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തതെന്ന് റിപ്പോർട്ട്.

പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച് അന്വേഷണം പൂർത്തിയാക്കി എട്ട് പ്രതികളെ കൈക്കൂലി, പൊതുഫണ്ട് മനഃപൂർവം നശിപ്പിക്കൽ, പബ്ലിക് ഓഫീസ് ചൂഷണം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

‘പൊതുമരാമത്ത് അതോറിറ്റിയിലെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ഒന്നാം പ്രതിയായ ഖത്തർ പൗരൻ കരാറിലേർപ്പെട്ടിരിക്കുന്ന കമ്പനികളെ പ്രതിനിധീകരിക്കുന്ന മറ്റ് പ്രതികളുടെ പ്രയോജനത്തിനായി ടെൻഡറുകളുടെയും ലേലത്തിന്റെയും സ്വാതന്ത്ര്യവും സത്യസന്ധതയും ലംഘിച്ചതിന് പകരമായി പണവും ആനുകൂല്യങ്ങളും ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.