Wednesday, September 2, 2026
Home News വാദി അൽ സെയിൽ ഏരിയയിലെ ഒനൈസ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം..

വാദി അൽ സെയിൽ ഏരിയയിലെ ഒനൈസ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം..

0
215 views

വാദി അൽ സെയിൽ ഏരിയയിലെ ഒനൈസ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു. സൈബർ സെക്യൂരിറ്റി സെൻ്ററിനും ആഭ്യന്തര മന്ത്രാലയത്തിൻ്റെ കെട്ടിടത്തിനും സമീപമുള്ള ഭാഗത്തായാണ് റോഡ് അടച്ചിടൽ ഉണ്ടാവുക.

താൽക്കാലികമായ അടച്ചിടൽ കാരണം ദോഹയിലേക്കുള്ള ഒരു പാതയിലൂടെയുള്ള ഗതാഗതം നിർത്തിവെക്കും. ഇന്ന് ഓഗസ്റ്റ് 14 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 19 തിങ്കളാഴ്‌ച പുലർച്ചെ 5 മണി വരെയാണ് ഒനൈസ സ്ട്രീറ്റിൽ ഗതാഗതനിയന്ത്രണം. അറ്റകുറ്റപ്പണികൾക്കും നടപ്പാതകൾ ശരിയാക്കുന്നതിനും വേണ്ടിയാണ് റോഡ് അടച്ചതെന്ന് അഷ്ഗൽ അറിയിച്ചു.

error: Content is protected !!