വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം പിടികൂടി. ഏകദേശം 14 ടൺ സിഗരറ്റും മറ്റു പുകയില ഉത്പന്നങ്ങളുമാണ് ഈ രീതിയിൽ കടത്താൻ ശ്രമിച്ചത്.
പരിശോധനയ്ക്കു ശേഷം ടാങ്കിനുള്ളിൽ നിരോധിത പദാർത്ഥമായ “പുകയില” അടങ്ങിയ രഹസ്യ അറകൾ കണ്ടെത്തി. ടാക്സ് ഡ്യൂട്ടി ഒഴിവാക്കാൻ ലക്ഷ്യമിട്ട് രഹസ്യമായി ഒളിപ്പിച്ച നിരവധി സിഗരറ്റുകൾ ആണ് അറയിലുണ്ടായിരുന്നത്.