
ദോഹ മാലിന്യ സംസ്‌കരണ രംഗത്തും പുനർ ഉപയോഗ രംഗത്തും ഖത്തർ മുന്നിൽ. ഖത്തർ നാഷണൽ വിഷൻ 2030 ൻ്റെ ഭാഗമായി പരിസ്ഥിതി സംരംക്ഷണത്തിന്റെ മാതൃകാപരമായ നടപടികളുമായാണ് രാജ്യം മുന്നോട്ടു പോകുന്നത്. മാലിന്യം സോർസിൽ തന്നെ വേർതിരിക്കുന്നതിനുള്ള കണ്ടെയ്‌നറുകൾ ദോഹയിലെ 80% കുടുംബങ്ങൾക്കും ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.