ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. പൊടിക്കാറ്റ് രാത്രിയിലും തുടര്‍ന്നു. ഇന്ന് വൈകിട്ട് ആറ് മണി വരെ കടല്‍ത്തീരത്ത് മിതമായ താപനിലയായിരിക്കും. ചില സമയങ്ങളില്‍ പൊടിപടലമുണ്ടാകും. അതേസമയം, രാത്രിയില്‍ താരതമ്യേന തണുപ്പുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പൊടിക്കാറ്റിനെ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ ദൃശ്യപരത നാല് മുതല്‍ എട്ടു വരെയോ അല്ലെങ്കില്‍ രണ്ട് കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊടിക്കാറ്റ് തുടരുന്നതിനാല്‍ രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.