കല്യാൺ ജൂവലേഴ്‌സ് ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു.

0
95 views

ദോഹ: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് 50 ദിവസം കൊണ്ട് 50 സ്വർണക്കട്ടികള്‍ സമ്മാനമായി നൽകുന്ന ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. പത്ത് ഗ്രാം വീതമുള്ള സ്വർണ്ണക്കട്ടികളാണ് 50 വിജയികള്‍ക്ക് സമ്മാനമായി നൽകുന്നത്.

ഏറ്റവും മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്ക് നൽകുന്നതിനായാണ് സവിശേഷമായ ഈ സമ്മാന പദ്ധതി രൂപകല്‍പ്പന ചെയ്തത്. ഓരോ ദിവസവും അമൂല്യമായ സ്വര്‍ണക്കട്ടി സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയത്. അഞ്ഞൂറ് റിയാലിന് സ്വര്‍ണമോ ഡയമണ്ട് ആഭരണമോ വാങ്ങുന്നവര്‍ക്കാണ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

അതാത് ഷോറൂമുകളില്‍ ഖത്തറി ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് എല്ലാ വിജയികളെയും തെരഞ്ഞെടുത്തത്.
’50 ദിവസം 50 വിജയികള്‍, 50 സ്വര്‍ണക്കട്ടി’ എന്ന പ്രചാരണപരിപാടിക്ക് അസാധാരണമായ പ്രതികരണം ഉണ്ടായതില്‍ അതീവ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

ഉപയോക്താക്കളുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും സവിശേഷമായ ഓഫറുകളും സേവനങ്ങളും ലഭ്യമാക്കുന്നതിനും കല്യാണ്‍ ജൂവലേഴ്‌സ് എന്നും പ്രതിബദ്ധരാണ്. ഈ ഉദ്യമത്തിന് ലഭിച്ച അസാധാരണമായ പ്രതികരണം ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി പ്രയോജനം ലഭ്യമാക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങള്‍ക്കുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളുടെ പേരുകള്‍ നൽകിയിട്ടുണ്ട്. കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.