Monday, August 17, 2026
Home News വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ; ടൂറിസം റോഡ് മാപ്പ് പുറത്തിറക്കി..

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ; ടൂറിസം റോഡ് മാപ്പ് പുറത്തിറക്കി..

0
931 views

ദോഹ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ. ടൂറിസം റോഡ് മാപ്പ് ഖത്തർ ടൂറിസം പുറത്തിറക്കി. 2030ഓടെ പ്രതിവർഷം 60 ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

വിനോദ സഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിച്ച് അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികളാണ് രാജ്യം ആവിഷ്‌കരിക്കുന്നത്. ഫോർമുല 1, സാംസ്‌കാരിക ഉത്സവങ്ങൾ, വെബ് ഉച്ചകോടി, ഫിഫ അറബ് കപ്പ് പോലെയുള്ള അന്താരാഷ്ട്ര പരിപാടികളുൾപ്പെടെ വരാനിരിക്കുന്ന നിരവധി ഇവന്റുകൾ ഉൾപ്പെടുത്തി 600ലധികം പരിപാടികളാണ് റോഡ് മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അടുത്ത ആറ് വർഷം കൊണ്ട് പ്രതിവർഷം 60 ലക്ഷം സഞ്ചാരികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഇതുവഴി സാമ്പത്തിക വൈവിധ്യവത്കരണവും പ്രധാന അജണ്ടയാണ്. 40 ലക്ഷത്തിലധികം സന്ദർശകരാണ് കഴിഞ്ഞ വർഷം ഖത്തറിലെത്തിയത്.

error: Content is protected !!