ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മ രിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മ രിച്ചത്. ചെക്ക് കേസില്‍പ്പെട്ട് 14 വര്‍ഷത്തോളമായി ഖത്തറില്‍ തന്നെ കഴിയുകയായിരുന്നു. ജയിലില്‍ കഴിയവെ 2024 ജനുവരിയിലാണ് അദ്ദേഹത്തിന് അസുഖം ബാധിച്ചത്.
തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു മ രണം സംഭവിച്ചത്. ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു രാധാകൃഷ്ണന്‍. വലിയ തുകയുടെ ബാധ്യതയുള്ളതിനാല്‍ കേസ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങാനോ, കേസില്‍ നിന്ന് മോചിതനാവാനോ കഴിയാതെ ഇവിടെ തന്നെ തുടരുകയായിരുന്നു.