ഇന്ന് നവംബർ 22 മുതൽ അടുത്ത ആഴ്ച്ച വരെ ഖത്തറിൽ ശക്തമായ കാറ്റും വേലിയേട്ടത്തിനും സാധ്യത. ഖത്തർ കാലാവസ്ഥാ വകുപ്പ് ഈ ദിവസങ്ങളിൽ സമുദ്ര പ്രവർത്തനങ്ങൾ നടത്തുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലാവസ്ഥ ആദ്യം മൂടൽമഞ്ഞ് നിറഞ്ഞതായിരിക്കും, പിന്നീട് സൗമ്യമായി മേഘങ്ങൾ നിറഞ്ഞ, ചൂടുള്ള കാലാവസ്ഥയിലേക്ക് പോകും. വാരാന്ത്യത്തിലെ താപനില 23 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് ക്യുഎംഡി പറയുന്നു.