മാർച്ച് പകുതിയോടെ രാജ്യത്തെ താപനില ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്.

0
132 views

അറേബ്യൻ ഉപദ്വീപിൽ സുഡാൻ സീസണൽ ന്യൂനമർദം ശക്തിപ്പെടുന്നതിനാൽ മാർച്ച് പകുതിയോടെ രാജ്യത്തെ താപനില സാവധാനത്തിൽ ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറേബ്യൻ പെനിൻസുലയിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമായേക്കാവുന്ന, യൂറോപ്പിൽ നിന്നുള്ള ഒറ്റപ്പെട്ട ന്യൂനമർദ്ദവുമായി സുഡാനിലെ സീസണൽ ന്യൂനമർദം ചേരുമ്പോൾ താപനിലയിലെ ഈ വർദ്ധനവ് സംഭവിക്കാൻ സാധ്യതയുണ്ട്. ഈ മാസം വടക്ക് പടിഞ്ഞാറൻ കാറ്റായിരിക്കും കൂടുതലെന്നും വകുപ്പ് അറിയിച്ചു. മാർച്ചിലെ ശരാശരി പ്രതിദിന താപനില 21.9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.