
ആദ്യത്തേത് അൽ കോർണിഷിൽ (സ്ട്രീറ്റ് 210) നിന്ന് വരുന്ന വാഹനങ്ങൾക്കായി ഷാർഗ് ഇന്റർസെക്ഷൻ അണ്ടർപാസിൽ ഭാഗികമായി റോഡ് അടച്ചിടലാണ്. മാർച്ച് 20 വ്യാഴാഴ്ച്ച മുതൽ 2025 മാർച്ച് 22 ശനിയാഴ്ച്ച അവസാനിക്കുന്ന തരത്തിൽ എല്ലാ ദിവസവും പുലർച്ചെ 3 മുതൽ രാവിലെ 10 വരെ ഈ അടച്ചിടൽ ഉണ്ടാകും. ദുഖാൻ റോഡിൽ നിന്ന് വരുന്ന ഡ്രൈവർമാർക്കായി അൽ മജെദ് റോഡിൽ സൽവ റോഡ് (മെസായിദ് ഇന്റർചേഞ്ച്) ഭാഗത്തേക്കുള്ള പൂർണ്ണമായ റോഡ് അടച്ചിടലാണ്. ഈ അടച്ചിടൽ 2025 മാർച്ച് 20 വ്യാഴാഴ്ച്ച പുലർച്ചെ 2 മണിക്ക് ആരംഭിച്ച് 2025 മാർച്ച് 23 ഞായറാഴ്‌ച്ച രാവിലെ 6 മണി വരെ തുടരും.