ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ..

0
56 views

ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർസെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. ഖത്തറിൽ 10 വ്യത്യസ്‌ത സ്ഥലങ്ങളിലായി സ്ഥാപിച്ച ഈ എടിഎംമ്മുകളിൽ നിന്ന് ആളുകൾ ആകെ 182 മില്യൺ റിയാലിലധികം പിൻവലിച്ചതായി ക്യുസിബി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത പ്രസ്താവനയിൽ പറഞ്ഞു.

ഈദ് ആഘോഷ വേളയിൽ എ ടി എമ്മു കളിൽ ഉപയോക്താക്കളുടെ എണ്ണം റെക്കോർഡിലെത്തിയതായും ക്യുസിബി പരാമർശിച്ചു. ഈദിയ എ ടി എമ്മുകൾ 5, 10, 50, 100 നോട്ടുകളായി പണം പിൻവലിച്ച് (പരമ്പരാഗത ഈദി സമ്പ്രദായം – കുട്ടികൾക്ക് പണമോ സമ്മാനങ്ങളോ നൽകുന്നത് ) പൊതുജനങ്ങൾക്ക് എളുപ്പമാക്കി. ഖത്തറി സംസ്കാരത്തെയും പൈതൃകത്തെയും പിന്തുണയ്ക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.