ദോഹ: സ്വന്തമായി വാഹനങ്ങളില്ലാത്തവര്‍ക്കും ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ രണ്ടാമത്തെ ഡോസ് കൊ വിഡ് വാക്‌സിന്‍ ലഭിക്കും എന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 1- ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ കാറിലോ അല്ലെങ്കില്‍ അനുയോജ്യമായ ഏതെങ്കിലും ഒരു വാഹനത്തിലോ എത്തിയാല്‍ മാത്രമേ വാക്‌സനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.
2- കാല്‍നടയായി എത്തുന്നവര്‍ക്ക് ഇവിടെ നിന്നും വാക്‌സിന്‍ ലഭ്യമല്ല. 3- എന്നാല്‍ സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് ടാക്‌സിയില്‍ എത്തി വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം.
4- ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രത്തിലേക്ക് രാത്രി ഒന്‍പത് മണി വരെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.