വീക്കെൻഡ് ചുട്ടുപൊള്ളും; അലർജിയും സെൻസിറ്റിവിറ്റിയും ഉള്ളവർ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്..

0
209 views

ഖത്തർ കാലാവസ്ഥാ വകുപ്പ് ഈ വാരാന്ത്യത്തിലെ കാലാവസ്ഥാ പ്രവചനം പങ്കുവെച്ചു. 2025 ജൂൺ 14 ശനിയാഴ്‌ച താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. വെള്ളിയാഴ്‌ച 43 ഡിഗ്രി സെൽഷ്യസ് ആയിരിക്കും, പകൽ സമയത്ത് ചൂട് കൂടും, ശനിയാഴ്‌ച ചൂട് വർധിക്കുകയും ചെയ്യും. വെള്ളിയാഴ്‌ച മൂടൽമഞ്ഞു നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്, കാരണം വടക്ക് പടിഞ്ഞാറ് നിന്ന് വടക്കു കിഴക്കോട്ടുള്ള കാറ്റ് ശക്തമാകും, ഇത് 15 നോട്ട് വരെ വേഗതയിൽ വീശാം.