
പരിസ്ഥിതിയെയും സസ്യജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ഭാഗത്തുള്ള റാഷിദിയ പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന വ്യക്തിയെ അവർ പിടികൂടുകയും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്‌തു.
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന നടപടികൾക്കെതിരെ പരിശോധനകൾ കർശനമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു, ജൈവവൈവിധ്യത്തിനും ആരോഗ്യകരമായ ആവാസവ്യവസ്ഥയ്ക്കും പ്രധാനമായതിനാൽ പരിസ്ഥിതി നിയമങ്ങൾ പാലിക്കാനും സസ്യങ്ങളെ സംരക്ഷിക്കാൻ സഹായിക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.