യാത്രാസമയ മാറ്റങ്ങളിൽ ആശങ്ക വേണ്ട; മറുപടിയുമായി ഖത്തർ എയർവേയ്‌സ..

0
634 views

യാത്രാസമയ മാറ്റങ്ങൾ യാത്രക്കാരിൽ സൃഷ്ടിച്ച ആശങ്കകൾക്ക് മറുപടിയുമായി ഖത്തർ എയർവേയ്‌സ്. തങ്ങളുടെ നെറ്റ്‌വർക്ക് ശക്തവും സുരക്ഷിതവുമായി തുടരുന്നുവെന്നു യാത്രക്കാർക്ക് ഉറപ്പു നൽകുന്ന ഒരു പ്രസ്താവന എയർലൈൻ ഇന്ന് പുറത്തിറക്കി. നിലവിലെ പ്രാദേശിക സാഹചര്യം കൈകാര്യം ചെയ്യുമ്പോൾ സമഗ്രത, വിശ്വാസ്യത, പ്രതിരോധശേഷി എന്നിവ നിലനിർത്താനുള്ള പ്രതിബന്ധതയുടെ ഭാഗമാണ് മാറ്റങ്ങളെന്ന് കമ്പനി വ്യക്തമാക്കി.

“ദോഹയിലെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന് ചില ഷെഡ്യൂൾ മാറ്റങ്ങൾ ആവശ്യമായി വരും, എന്നാൽ ഞങ്ങളിലൂടെ ദിവസവും പറക്കുന്ന 100,000-ത്തിലധികം യാത്രക്കാരോടുള്ള ഞങ്ങളുടെ സമർപ്പണത്തിൽ മാറ്റമില്ല,” എയർലൈൻസ് പറഞ്ഞു. ഏറ്റവും പുതിയ വിവരങ്ങൾക്ക് qatarairways.com അല്ലെങ്കിൽ ഖത്തർ എയർവേയ്‌സ് മൊബൈൽ ആപ്പ് പരിശോധിക്കാൻ യാത്രക്കാരോട് നിർദ്ദേശിച്ചു.