
ഖത്തറിലെ ഹ്യൂമിഡിറ്റിയുടെ അളവ് ഇന്നും നാളെയും വർദ്ധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹ്യുമിഡിറ്റിയിലുണ്ടാകുന്ന വർദ്ധനവ് ഇന്ന്, ജൂലൈ 28-ന് ആരംഭിച്ച് 2025 ജൂലൈ 29 വരെ തുടരുമെന്ന് ക്യുഎംഡി അറിയിച്ചു.ഈ കാലയളവിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞുള്ള കാലാവസ്ഥ അനുഭവപ്പെടാം.