
2025 ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഡീസലിന്റെ വില ഓഗസ്റ്റിൽ ലിറ്ററിന് 2.05 റിയാലായി വർദ്ധിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും സൂപ്പറിന്റെയും വിലകൾ മാറ്റമില്ല. ഓഗസ്റ്റിൽ പ്രീമിയം ഗ്രേഡ് പെട്രോളിന് 1.95 റിയാലും സൂപ്പർ ലിറ്ററിന് 2 റിയാലുമായിരിക്കും.