പണിക്കൂലിയിൽ ഡബിൾ ഡിസ്കൗണ്ട് ഓഫറുമായി കല്യാൺ ജൂവലേഴ്‌സ്..

0
18 views

ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് ജിസിസിയിലെ ഉപയോക്താക്കൾക്കായി ഡബിൾ ഡിസ്കൗണ്ട് ഓഫർ അവതരിപ്പിച്ചു. ‘ടൂ ഗുഡ് ടു മിസ്’ എന്ന പേരിലുള്ള ഈ ഓഫറിൻ്റെ ഭാഗമായി സ്വർണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും പണിക്കൂലിയിൽ 25 ശതമാനം ഇളവ് ലഭിക്കും. ഇതിന് പുറമേ 7500 യുഎഇ ദിർഹം/ഖത്തറി റിയാലിന് അല്ലെങ്കിൽ 700 ഒമാനി റിയാൽ/കുവൈറ്റി ദിനാറിന് മുകളിലുള്ള എല്ലാ പർച്ചേസുകൾക്കും പണിക്കൂലിയിൽ 25 ശതമാനം അധിക ഇളവും ലഭിക്കും.

ജിസിസിയിലെ എല്ലാ കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകളിലും സെപ്റ്റംബർ 15 വരെ ഈ ഓഫർ ലഭ്യമാണ്. എല്ലാ ആഭരണ ശേഖരങ്ങൾക്കും ഈ ഓഫർ ബാധകമായതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ആഘോഷങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കുമുള്ള പർച്ചേസുകളിൽ ഗണ്യമായ ലാഭം ‘ടൂ ഗുഡ് ടു മിസ്’ ഓഫർ വഴി നേടാനാകും.

‘ടൂ ഗുഡ് ടു മിസ്’ ഓഫർ അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പണിക്കൂലിയിൽ സവിശേഷമായ ഡബിൾ ഡിസ്കൗണ്ട് വഴി ഉപയോക്താക്കൾക്ക് അസാധാരണമായ മൂല്യം ലഭിക്കുമെന്നും കല്യാൺ ജൂവലേഴ്സ‌് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഉത്സവ, വിവാഹ സീസണുകൾ അടുക്കുന്ന ഈ സമയത്ത് ഈ ഓഫർ തികച്ചും അനുയോജ്യമാണ്. കാരണം ഇത്തരം പർച്ചേസുകൾക്ക് പിന്നിൽ വൈകാരികമായ ഒരു ബന്ധമുണ്ട്. ആയതിനാൽ ഈ ഓഫറിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നും ഉപയോക്താക്കൾക്ക് അവരുടെ ബജറ്റിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ ഇഷ്ടമുള്ള ആഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്‌സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻ്റനൻസും ലഭിക്കും ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപ്രതം.

കല്യാണിന്റെ സവിശേഷമായ ഹൗസ് ബ്രാൻഡുകളുടെ നിരയിലുള്ള വിവാഹ ആഭരണങ്ങൾ അടങ്ങിയ മുഹൂർത്ത്, കരവിരുതാൽ തീർത്ത ആന്റിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങൾ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകൾ അടങ്ങിയ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ ഉൾക്കൊള്ളുന്ന രംഗ് തുടങ്ങിയവയുടെ വിപുലമായ ശേഖരം ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.

ബ്രാൻഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.