നിയമവിരുദ്ധമായി ടാക്സി സർവീസുകൾ നടത്തുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് മന്ത്രാലയം.

0
234 views

ദോഹ: ഖത്തറിൽ നിയമവിരുദ്ധമായി ടാക്സി സർവീസുകൾ നടത്തുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് മന്ത്രാലയം. രാജ്യത്ത് ആറ് ട്രാൻസ്പോർട്ട് കമ്പനികൾക്ക് മാത്രമാണ് റൈഡ് ഹെയ്ലിംഗ് സർവീസുകളായി പ്രവർത്തിക്കാനുള്ള ലൈസൻസ് ഉള്ളതെന്നും മറ്റുള്ളവ നിയമവിരുദ്ധമാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

ഊബർ, കർവ ടെക്നോളജീസ്, ക്യുഡ്രൈവ്, ബദർ, ആബർ, സും റൈഡ് എന്നിവയാണ് ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി പാസഞ്ചർ ട്രാൻസ്പോർട്ട് ബിസിനസ്സ് ചെയ്യാൻ ലൈസൻസുള്ള കമ്പനികൾ. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.