
ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദോഹയിൽ ഇന്നു ചൊവ്വാഴ്ച നിരവധി സ്ഫോടന ശബ്‍ദങ്ങൾ കേട്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
ദോഹയിലെ സ്ഫോടനം ഹമാസ് ഉദ്യോഗസ്ഥർക്കെതിരായ വധശ്രമമാണെന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ടർ ബരാക് റാവിദ് പറഞ്ഞു. കത്താറ ജില്ലയിൽ പുക ഉയരുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു.