സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍..

0
12 views

സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍. തുര്‍ക്കിഷ് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സ്റ്റുഡിയോ ഹയറി അതാക്കിനാണ് നിര്‍മാണ ചുമതല. സോളര്‍ പാനലുകളും കാറ്റും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. പുത്തന്‍ പുതിയ സൗകര്യങ്ങളോടു കൂടിയ 152 മുറികളാണ് ഹോട്ടലില്‍ ഉണ്ടാകുക. ഖത്തറില്‍ എവിടെയാണ് ഫ്‌ളോട്ടിങ് ഹോട്ടല്‍ നിര്‍മിക്കുകയെന്ന് ഹയറി അതാക്ക് വെളിപ്പെടുത്തിയിട്ടില്ല.

1- മഴവെള്ളം ശേഖരിച്ച് ജലസേചനത്തിന് ഉപയോഗിക്കാനുള്ള വോര്‍ടെക്സ് ഡിസൈന്‍ മേല്‍ക്കൂര സംവിധാനം, ഭക്ഷ്യ മാലിന്യങ്ങള്‍ ലാന്‍ഡ്സ്‌ കേപിങ്ങിനുള്ള വളമായി മാറ്റാനുള്ള മാലിന്യ വേര്‍തിരിക്കല്‍ യൂണിറ്റ് സംവിധാനങ്ങളും ഹോട്ടലില്‍ ഉണ്ടാകും. 2- 24 മണിക്കൂര്‍ റൊട്ടേറ്റിങ് സംവിധാനത്തിലുള്ള വൃത്താകൃതിയിലുള്ള ഹോട്ടലാണ് നിര്‍മിക്കുക. 3- നീന്തല്‍ കുളങ്ങള്‍, ജിം, സ്പാ, മിനി ഗോള്‍ഫ് കോഴ്സ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഹോട്ടലില്‍ ഉണ്ടാകും. 4- ഹോട്ടലിലേക്ക് കാറിലോ ബോട്ടിലോ ഹെലികോപ്റ്ററിലോ ഹോട്ടലിലെത്താന്‍ കഴിയും.