ദോഹ: ഖത്തർ ഡേറ്റാസ് സിസ്റ്റം കമ്പനി ജീവനക്കാരനും നന്മ ചീക്കോന്ന് ഖത്തർ കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന തയ്യിൽ പൊയിൽ അബ്ദുൽ മജീദ് (61) പാതിരിപ്പറ്റയിൽ നിര്യാ തനായി. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ പാലേരിക്കണ്ടി മൊയ്തുവിന്റെ മകനാണ്. ഭാര്യ: സക്കീന (വാണിമേൽ). മക്കൾ: സിറാജ് (ഖത്തർ), സമീറ (അധ്യാപിക, ആർ.എൻ.എം ഹൈ സ്കൂൾ, നരിപ്പറ്റ). മരുമക്കൾ: അസ്ഹറുദ്ദീൻ , തസ്‌ലീമ.








