
ദോഹ: ജോലി വാഗ്‌ദാനം തട്ടിപ്പിനിരയായി ഖത്തറിലെത്തിയ രണ്ടു യുവതികളെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ദോഹയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് ഇവരെ നാട്ടിലേക്കയച്ചത്. അംഗീകാരമില്ലാത്ത ഏജൻ്റുമാരാണ് ജോലി വാഗ്‌ദാനം നൽകി ഇവരെ ഖത്തറി ലെത്തിച്ചിരുന്നത്.



