Friday, June 19, 2026
Home News അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ..

അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ..

0
72 views

ദോഹ: പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി.എഫ്) ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് ദോഹയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു. കേരളത്തിൽ വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്തു നിന്ന് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അക്ഷയ കേന്ദ്രങ്ങൾ കൈവരിച്ച വിജയം മാതൃകാപരമാണ്.

സമാനമായ കേന്ദ്രങ്ങൾ വിദേശത്തും സ്ഥാപിക്കുന്നത് പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമാകും. ഗൾഫ് രാജ്യങ്ങളിൽ നോർക്ക, അക്ഷയ മിഷൻ, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ എന്നിവയുമായി സഹകരിച്ച് ഇത് നടപ്പാക്കാനാവുമെന്ന് നിവേദനത്തിൽ പറയുന്നു.

 

error: Content is protected !!