ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ‘സൂപ്പർ ഫ്രൈഡേ’ പ്രമോഷൻ -2025 ആരംഭിച്ചു. ഉപഭോക്താക്കൾ ക്ക് നിരവധി ഉൽപന്നങ്ങൾ സമാനതകളില്ലാത്ത ഓഫറുകളിൽ പ്രമോഷൻ കാലയളവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ആഗോള ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് സീസണോടനുബന്ധിച്ചാണ് പ്രമോഷനെന്നും ഡിസംബർ ആറുവരെ അസാധാരണമായ മൂല്യവും ആവേശകരമായ ഓ ഫറുകളും ഉയർന്ന ഷോപ്പിങ് അനുഭവവും ആ സ്വദിക്കാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നതായും ലുലു അധികൃതർ അറിയിച്ചു





