അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.

0
12 views
metro

ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.

പുതിയ സമയക്രമം: നവംബർ 28 – വെള്ളി – രാവിലെ 9 മുതൽ പുലർച്ചെ 1:30 വരെ. നവംബർ 29 – ശനി – രാവിലെ 5 മുതൽ പുലർച്ചെ 1:30 വരെ. നവംബർ 30 – ഞായറാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 2:30 വരെ