Tuesday, June 30, 2026
Home News മത്സ്യബന്ധന യാനങ്ങൾക്ക് കടലിൽ പോകുന്നതിനായുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ഗതാഗത മന്ത്രാലയം…

മത്സ്യബന്ധന യാനങ്ങൾക്ക് കടലിൽ പോകുന്നതിനായുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ഗതാഗത മന്ത്രാലയം…

0
62 views

ദോഹ: ഖത്തറിലെ ലൈസൻസുള്ള മത്സ്യബന്ധന യാനങ്ങൾക്ക് കടലിൽ പോകുന്നതിനായുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ഗതാഗത മന്ത്രാലയം ഉത്തരവിട്ടു. മാർച്ച് 30 തിങ്കളാഴ്ച മുതൽ ഘട്ടം ഘട്ടമായാണ് സമുദ്ര ഗതാഗതം പുനരാരംഭിക്കുക. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിച്ചു കൊണ്ട് മാത്രമേ യാനങ്ങൾ കടലിലിറങ്ങാൻ പാടുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. യാനത്തിന്റെ കാര്യക്ഷമതയും സുരക്ഷാ സംവിധാനങ്ങളും പൂർണ്ണമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ യാത്ര ആരംഭിക്കാവൂ.യാത്രയിലുടനീളം ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) നിർബന്ധമായും പ്രവർത്തിപ്പിച്ചിരിക്കണം.

തുറമുഖത്ത് തിരിച്ചെത്തുന്നത് വരെ ഇത് ഓഫ് ചെയ്യാൻ പാടില്ല.വി.എച്ച്.എഫ് (VHF) റേഡിയോ കമ്മ്യൂണിക്കേഷൻ ചാനൽ 16 യാത്രയിലുടനീളം സജ്ജമായിരിക്കണം. സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ യാന ഉടമകൾ ബാധ്യസ്ഥരാണ്.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് മത്സ്യബന്ധന മേഖലയ്ക്ക് ഇളവുകൾ നൽകാൻ തീരുമാനിച്ചത്.

error: Content is protected !!