Tuesday, June 9, 2026
Home News മന്ത്രാലയത്തിന്റെയും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയും പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക്എ തിരെ ജാഗ്രത പാലിക്കണമെന്ന് പൊതു...

മന്ത്രാലയത്തിന്റെയും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയും പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക്എ തിരെ ജാഗ്രത പാലിക്കണമെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

0
36 views

ദോഹ: മന്ത്രാലയത്തിന്റെയും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയും പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ, മെയിലുകൾ, ഫോൺ കോളുകൾ, എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫീസ് കുടിശ്ശികയോ, അടിയന്തര പേയ്മെന്റുകളോ ആവശ്യപ്പെട്ട് ലഭിക്കുന്ന തട്ടിപ്പ് സന്ദേശങ്ങളിൽ സേവനങ്ങൾ നിർത്തിവെക്കുമെന്ന് ഭീഷണി പ്പെടുത്തലുകളും ഉണ്ടാകാറുണ്ട്.

എല്ലാ പേയ്മെൻ്റുകളും വ്യക്തിഗത ഡേറ്റ അപ് ഡേറ്റുകളും ഔദ്യോഗിക സർക്കാർ പ്ലാറ്റ്ഫോമു കൾ വഴി മാത്രമേ പൂർത്തിയാക്കാവൂ എന്നും മന്ത്രാലയം ഓർമിപ്പിച്ചു. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നതും ഒഴിവാക്കണം. പാ‌ഡുകളോ ഒ.ടി.പി കോഡുകളോ പങ്കിടരുതെന്നും അഭ്യർത്ഥിച്ചു. കൃത്യമായ വിവരങ്ങൾക്കും സേവനങ്ങ ൾക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകളെ പിന്തുടരണമെന്നും നിർദേശിച്ചു.

error: Content is protected !!