Friday, July 24, 2026
Home News കടലിൽ കാണപ്പെടുന്ന അജ്ഞാത വസ്തുക്കൾ സ്പർശിക്കരുത്; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം..

കടലിൽ കാണപ്പെടുന്ന അജ്ഞാത വസ്തുക്കൾ സ്പർശിക്കരുത്; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം..

0
102 views

ഖത്തറിന്റെ സമുദ്രാതിർത്തിക്കുള്ളിൽ മിസൈലുകളോ ഡ്രോണുകളോ തടയുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളോ അജ്ഞാത വസ്തുക്കളോ കണ്ടെത്തിയാൽ അവ സ്പർശിക്കാനോ നീക്കം ചെയ്യാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം (MoI) പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് കടലിൽ പോകുന്നവർക്ക് കർശന നിർദ്ദേശം നൽകി.

മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മാത്രമേ അനുവാദമുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ ഇവ നീക്കം ചെയ്യാൻ പാടുള്ളൂ. ഇത്തരം അവശിഷ്ടങ്ങളിൽ അപകടകരമായ പദാർത്ഥങ്ങൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇത് പൊതു ജനാരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയായേക്കാം. അതിനാൽ ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ വിവരം അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു

error: Content is protected !!