ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലെറ്റസ് ഈറ്റാലിയന്‍ പ്രമോഷന്‍…

0
7 views

ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലെറ്റസ് ഈറ്റാലിയന്‍ പ്രമോഷന്‍. വിവിധ ഇറ്റാലിയന്‍ ഉല്‍പ്പന്നങ്ങളുടെ വന്‍നിര അണിനിരത്തിയാണ് പ്രമോഷന്‍.
ഇറ്റാലിയന്‍ ഉല്‍പന്നങ്ങളുടെ വലിയ തോതിലുള്ള ഇറക്കുമതിക്കാരനെന്ന നിലയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കഴിഞ്ഞ 16 വര്‍ഷമായി ഇറ്റാലിയന്‍ പ്രമോഷന്‍ നടത്തുന്നുണ്ട്. മാര്‍ച്ച് 17ന് തുടങ്ങിയ ലെറ്റസ് ഈറ്റാലിയന്‍ പ്രമോഷന്‍ 23ന് സമാപിക്കും.

ഇറ്റാലിയന്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രമോഷന്റെ ഭാഗമായി ലഭിക്കും. കാന്‍ഡ് പച്ചക്കറികള്‍, പാസ്ത, അരി, പാല്‍ക്കട്ടി, പാലുല്‍പ്പന്നങ്ങള്‍, ബിസ്‌കറ്റ്, കാപ്പി, ഒലിവ് ഓയില്‍, മികച്ചയിനം പച്ചക്കറികളും പഴങ്ങളും, ചോക്ലേറ്റ്‌സ്, സോസ് തുടങ്ങി ഭക്ഷ്യമേഖലയിലെ ഇറ്റാലിയന്‍ വൈദഗ്ധ്യമാണ് പ്രദര്‍ശനത്തില്‍ പ്രധാനമായും ഉള്ളത്.