റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം…

0
55 views

റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇറച്ചിയോടൊപ്പം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലകളും റമദാനില്‍ അസ്ഥിരമായി തുടരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ റമദാനുകളില്‍ രാജ്യത്ത് ഇറച്ചി വില അസ്ഥിരമായിരുന്നു എൻ കാര്യം ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കു കയും ഇത്തവണ അത് ഇല്ലാതാക്കാന്‍ നടപടികള്‍ ഉണ്ടാവുകയും വേണം.

ഹോള്‍സെയില്‍ റീട്ടെയില്‍ സ്ഥാപനങ്ങള്‍ ഇറച്ചിക്ക് തോന്നിയ പോലെ വില ഈടാക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ സര്‍ക്കാര്‍ റമദാന്‍ തുടങ്ങുന്നതിന് മുന്നേ നടപടികള്‍ സ്വീകരിക്കണം.