ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ വിളക്കുകള്‍ അണയും…

0
51 views

ദോഹ: ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയ്ക്കാന്‍ മുൻസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആഹ്വാനം ചെയ്തു. എര്‍ത്ത് അവര്‍ ഇന്ന് രാത്രി നടത്തും. രാത്രി 8:30 മുതല്‍ 9:30 വരെ വൈദ്യുത വിളക്കുകള്‍ അണച്ചു കൊണ്ടായിരിക്കും എര്‍ത്ത് അവര്‍ ആചരണം.

മന്ത്രാലയങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, വ്യക്തികള്‍ എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും ഒരു മണിക്കൂര്‍ നേരത്തേയിക്ക് എല്ലാ വിളക്കുകളും അണച്ച് എര്‍ത്ത് അവറില്‍ പങ്കു ചേരുമെന്ന് പ്രതീക്ഷിക്കുന്നുയെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.