രക്തദാനം മഹാദാനം” എന്ന ശീർഷകത്തിൽ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി…

0
16 views

രക്തദാനം മഹാദാനം” എന്ന ശീർഷകത്തിൽ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ഹമദ് ബ്ലഡ് ഡോണർ സെൻ്ററിൽ വച്ച് നടന്ന ക്യാമ്പ് മിസഈദ് എച് എം സി കോവിഡ് കെയർ ആശുപത്രി നോഡൽ ഓഫീസറും കൊടിയത്തൂർ സ്വദേശിയുമായ ഡോ. അബ്ദുൽ മജീദ് എം.എ ഉദ്ഘാടനം ചെയ്തു.

ഫോറം പ്രവർത്തകരുടെയും കാരുണ്യ പ്രവർത്തകരായ സന്നദ്ധ സേവകരുടെയും സജീവ സാനിധ്യം കൊണ്ട് വ്യത്യസ്തമായ ചടങ്ങിൽ രക്തദാനത്തിനായി രജിസ്റ്റർ ചെയ്ത തൊണ്ണൂറോളം പേരിൽ നിന്ന് എഴുപതോളം പേർക്കു രക്ത ദാനം നടത്താനായി. റേഡിയോ മലയാളം 98.6 എഫ് എം , ഗ്രാൻഡ് ഹൈപ്പർമാർക്കെറ്റ് , ടേസ്റ്റി റസ്റ്റൊറന്റ്റ് , ബ്രില്ലിയൻറ് എഡ്യൂക്കേഷൻ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഫോറം പ്രസിഡണ്ട് പി അബ്ദുൽ അസീസും ജനറൽ സെക്രട്ടരി അമീൻ കൊടിയത്തൂരും മറ്റ് ഭാരവാഹികളും പീ ആർ ഗ്രൂപ്പും ചേർന്ന് നേതൃത്വം നൽകിയ പരിപാടിയിൽ കൊടിയത്തൂർ പെയ്ൻ ആൻറ് പാലിയേറ്റീവ് ചെയർമാനും നെല്ലിക്കാ പറമ്പ് സൗഹൃദ വേദി അഡ്വൈസറുമായ നൗഫൽ കട്ടയാട്ട് , ചെറുവാടി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഇ.എൻ അബ്ദുൽ ഗഫാർ, ജനറൽ സെക്രട്ടറി സിദീഖ് സി.ടി തുടങ്ങിയവർ അതിഥികളായിരുന്നു.

വൈസ് പ്രസിഡന്റ്റ് ഷഫീഖ് വി വി, സെക്രട്ടറി മാരായ ഇല്യാസ് , അമീർ അലി , ട്രഷറർ ഫിൽസർ ടി കെ , പി ആർ ക്യാപ്റ്റൻ അബ്ദുൽ അസീസ് വി.കെ അബ്ദുഉള, ഇ എ നാസർ , അനീസ് കലങ്ങോട്ട് , യാസീൻ അബ്ദുല്ല , മുറാദ് പി പി , റഫീഖ് സി കെ , തുഫൈൽ , ആഷിഖ് അലി വി.കെ, മുജീബ് ഏ .എം , മനാഫ് എം കെ , ജാനിഷ് ടില്ലു , തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിപാടി നിയന്ത്രിച്ചു.

ഖത്തറിൽ താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർക്കാരുടെ കൂട്ടായ്മയായ സർവീസ് ഫോറം മുപ്പത്തി മൂന്നു വർഷമായി കൊടിയത്തൂരിൻ്റെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നു. ഫോറം അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളും ഈ സേവന മേഖലകളിൽ പെടുന്നു. ഫോറം അംഗങ്ങൾക്കായുള്ള ആസ്റ്റർ മെഡിക്കൽ സെന്റർ , നസീം ഹെൽത്ത് കെയർ ഡിസ്‌കൗണ്ട് കാർഡുകൾ , ഐ സി ബി എഫ് ദമാൻ ലൈഫ് ഇൻഷുറൻസ്, പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വ ക്യാമ്പയിൻ തുടങ്ങിയവയും നടന്നു വരുന്നു.

ഫോട്ടോ : രക്തദാനം മഹാദാനം” എന്ന ശീർഷകത്തിൽ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഹമദ് ബ്ലഡ് ഡോണർ സെൻ്ററിൽ വച്ച് നടത്തിയ രക്തദാന ക്യാമ്പ് മിസഈദ് എച് എം സി കോവിഡ് കെയർ ആശുപത്രി നോഡൽ ഓഫീസറും കൊടിയത്തൂർ സ്വദേശിയുമായ ഡോ. അബ്ദുൽ മജീദ് എം.എ ഉദ്ഘാടനം ചെയ്യുന്നു. ഫോറം പ്രസിഡണ്ട് പി അബ്ദുൽ അസീസും ജനറൽ സെക്രട്ടരി അമീൻ കൊടിയത്തൂരും, ഭാരവാഹികളും പീ ആർ ഗ്രൂപ്പങ്ങളും സമീപം.