അനധികൃതമായി മൊബൈല്‍ ക്യാമറയിലൂടെയും ഫോണിലൂടെയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും (അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നത് മാത്രമല്ല, മറ്റുള്ളവരുടെ സ്വകാര്യത പോലുള്ള ഫോട്ടോകള്‍ അനധികൃതമായി എടുക്കുന്നതും) ഗുരുതരമായ നിയമ ലംഘനത്തിന്റെ പരിധിയില്‍പെടും എന്ന മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം .ഇത്തരത്തില്‍ അനധികൃതമായി ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ രണ്ട് വര്‍ഷം തടവും പതിനായിരം റിയാല്‍ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ശിക്ഷയായി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.