ദോഹ: കൊവിഡ് വാക്സിനേഷനുള്ള ക്ഷണം മുന്‍കൂട്ടി ക്ഷണം ലഭിക്കാതെ വാക്‌സിനേഷനായി ഒരേ സമയം ഗണ്യമായ എണ്ണം ആളുകള്‍ എത്തിയതിനാല്‍ ക്യു.എന്‍.സി.സിയില്‍ ഗുരുതരമായ തിരക്ക് അനുഭവപ്പെടുന്നതായി അധികൃതര്‍ പറഞ്ഞു. ഇത് സാമൂഹിക അകലം പാലിക്കാത്ത സാഹചര്യത്തിലേക്ക് നയിച്ചെന്നും ഇക്കാര്യം സ്വീകാര്യമല്ലെന്നും അധികൃതര്‍ പറഞ്ഞു. വാക്സിന്‍ എടുക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് അവസരം എത്തുമ്പോള്‍ മന്ത്രാലയം ബന്ധപ്പെടുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.