ഖത്തറില്‍ കൊ വിഡിന്റെ വ്യാപനതോത് കണ്ടെത്താന്‍ സര്‍വേ നടത്തി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷല്‍..

0
20 views

ഖത്തറില്‍ കൊ വിഡിന്റെ വ്യാപനതോത് കണ്ടെത്താന്‍ സര്‍വേ നടത്തി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷല്‍ (പി.എച്ച്.സി.സി). രാജ്യത്ത് കഴിഞ്ഞ എട്ടുമാസത്തെ കൊവിഡ് വ്യാപന തോത് 19.1 ശതമാനമാണ്. ആദ്യ ഘട്ടത്തില്‍ ആന്റിബോഡി പരിശോധനയില്‍ പങ്കെടുത്തവരില്‍ ഏകദേശം മൂന്നിലൊന്ന് പേരില്‍ ആന്റിബോഡികളുടെ സാന്ദ്രത കുറയുന്നതായി കാണിച്ചു. എന്നാല്‍ 8.8 ശതമാനം പേരില്‍ വൈറസിനെതിരായ ആന്റിബോഡികള്‍ നിലനിര്‍ത്തു ന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതില്‍ നിന്നും കൊവിഡ് ബാധയുടെ വ്യാപ്തി 14.6 ശതമാനം ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 10-നും 17-നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 9.7 ശതമാനമാണ് രോഗ വ്യാപനതോത്. 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിലെ 19.8 ശതമാനമാണ് രോഗ വ്യാപനതോത്. സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരിലാണ് കൂടുതല്‍ രോഗബാധ ഉണ്ടായിരിക്കുന്നത്.