പി.സി.ആര്‍ പരിശോധന സൗജന്യമായി നല്‍കുന്നത് നിര്‍ത്തലാക്കുന്നു…

0
63 views

ഖത്തറില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ആവശ്യമായ പി.സി.ആര്‍ പരിശോധന രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്നത് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണം.

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ (പി.എച്ച്.സി.സി) ആശുപത്രികളില്‍ ഞായറാഴ്ച മുതല്‍ ഈ പരിശോധന ഉണ്ടാവില്ല. 500 റിയാല്‍ വരെയാണ് ഇതിനുള്ള ഫീസായി നല്‍കേണ്ടത്. ഇനി മുതല്‍ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കു മാത്രം പരിശോധന നടത്താനാണ് തീരുമാനം. ഇതോടെ പി.സി.ആര്‍ പരിശോധനക്കായി യാത്രക്കാര്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരും.