ഡെലിവറി സ്റ്റാഫുകള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് ഖത്തർ…

0
10 views

ദോഹ: ഖത്തറില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഡെലിവറി സ്റ്റാഫുകള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം.

മാര്‍ഗ നിര്‍ദേശങ്ങള്‍.. 1 – ഡെലിവറി സ്റ്റാഫിന്റെ താപനില ദിവസവും രണ്ടുതവണ എങ്കിലും പരിശോധിക്കണം. 2- ആരോഗ്യ, സുരക്ഷാ നടപടികളില്‍ ഡെലിവറി സ്റ്റാഫ് പ്രതിജ്ഞാബദ്ധരാണെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ച് മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

3- ഓരോ ഓര്‍ഡറിലും ഡെലിവറി ചെയ്യുന്ന വ്യക്തിയുടെ മുഴുവന്‍ പേരും താപനിലയും രേഖപ്പെടുത്തണം. 4- ഓര്‍ഡറുകള്‍ കൊണ്ട് പോകുവാൻ വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇടയ്ക്കിടെ അണു വിമുക്തമാക്കണം.