
ഖത്തറില്‍ ഇന്നും രണ്ട് കോവിഡ് മരണം. ചികിത്സയിലായിരുന്ന 48, 68 വയസ്സ് പ്രായമുള്ള രണ്ട് പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11349 പരിശോധനകളില്‍ 136 യാത്രക്കാരടക്കം 950 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 533 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്.