ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 1200 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജന്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍…

0
83 views

ദോഹ. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 1200 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജന്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്കുള്ള ആഗോള പിന്തുണ സമാഹരിക്കുന്ന മുഖ്യ കേന്ദ്രമായി ഖത്തര്‍ മാറിയെന്നും ഇന്ത്യക്കുള്ള അവശ്യ വൈദ്യ സഹായങ്ങള്‍ സൗജന്യമായെത്തിക്കു വാന്‍ തയ്യാറായ ഖത്തര്‍ എയര്‍വേയ്‌സിനോടും ഖത്തര്‍ അമീറിനോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും കൂടുതല്‍ സഹായമെത്തിക്കു മെന്നും അതിനായി കൂടുതല്‍ വിമാനങ്ങള്‍ പ്രയോജന പ്പെടുത്തുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് സി. ഇ. ഒ. അക്ബര്‍ അല്‍ ബാക്കര്‍ പ്രഖ്യാപിച്ചിരുന്നു.ബ്രിട്ടീഷ് ഓക്‌സിജന്‍ കമ്പനി നല്‍കിയ 4100 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലണ്ടനില്‍ നിന്നും വരും ദിവസങ്ങളില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയിലെത്തിക്കും.